02:51am 10 November 2026
NEWS
നടന വിസ്മയം മോഹൻലാലിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാള്‍.
21/05/2025  12:20 PM IST
ചെറുകര സണ്ണിലൂക്കോസ്
നടന വിസ്മയം മോഹൻലാലിന് ഇന്ന് അറുപത്തിഅഞ്ചാം പിറന്നാള്‍

മോഹൻലാലിന് ഇന്ന്   65ാം പിറന്നാൾ.

രേവതി നക്ഷത്രത്തിൽ  പിറന്ന സൂര്യ പുത്രന് ഒരായിരം പിറന്നാള്‍ ആശംസളുമായി ആരാധകർ.

മലയാളികളുടെ ഇടയിലേക്ക് രാജാവിന്റെ മകനായി വന്ന് രാജാവായി മാറിയ നമ്മുടെ സ്വന്തം ലാലേട്ടൻ്റെ ജന്മദിനം ഓരോ മലയാളിക്കും സ്വന്തം ജേഷ്ഠൻ്റെയോ, അനിയൻ്റെയോ ബന്ധുവിൻ്റെയോ ജന്മദിനം കൂടിയാണ്.

തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹൻലാല്‍ ആദ്യമായി അഭിനയിച്ചത്. മഞ്ഞില്‍വിരിഞ്ഞപൂക്കളിലൂടെ ആദ്യമായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഭരതം, കമലദളം, ദേവാസുരം,വാനപ്രസ്ഥം നടനവൈഭവത്തിൻറെ എത്രയെത്ര മുഹൂർത്തങ്ങള്‍.

മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും മോഹൻലാല്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. രാംഗോപാല്‍ വർമ സംവിധാനം ചെയ്ത 'കമ്പനി', മണിരത്‌നം ഒരുക്കിയ 'ഇരുവർ' തുടങ്ങിയവയാണ് മോഹൻലാലിന്റെ ശ്രദ്ധേയമായ അന്യഭാഷാ ചിത്രങ്ങള്‍.

ദേശീയ പുരസ്‌കാരങ്ങള്‍,സംസ്ഥാന പുരസ്‌കാരങ്ങള്‍, പത്മശ്രീ, പത്മഭൂഷണ്‍ അങ്ങനെ ഒട്ടനവധി നേട്ടങ്ങള്‍. സിനിമയില്‍ തലമുറകള്‍ മാറിമാറി വരുമ്പോഴും ലാല്‍ തൻറെ യാത്ര തുടരുകയാണ്. 

അഭിനയ വിസ്മയത്തിന്റെ കടലാണ് മലയാളികളെ സംമ്ബന്ധിച്ച്‌ മോഹന്‍ലാല്‍. ഇനിയും  ഒടുങ്ങാത്ത ഒരുപാട് വിസ്മയങ്ങള്‍ ഒളിപ്പിച്ച്‌, ഒരു കള്ള ചിരിയോടെ വരുന്ന മോഹന്‍ലാല്‍ എന്ന ലാലേട്ടന് മലയാളിയ്ക്ക് സ്വന്തം ജീവിതത്തിന്റെ ഭാഗം കൂടിയാണ്.

മലയാളികളുടെ ആഘോഷമായി മോഹൻലാല്‍ ഇന്നും യാത്ര തുടരുകയാണ്.. പ്രേക്ഷകരെ കാഴ്ചയുടെ വിസ്മയ തുമ്പത്ത് എത്തിക്കാൻ..

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img